Deshabhimani

കൗമാരക്കാരൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 04:13 PM | 0 min read

നോയിഡ > ​ഗ്രേറ്റർ നോയിഡയിൽ 17കാരൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു. വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന യുവതിയാണ് അമിതവേ​ഗത്തിലെത്തിയ എസ്യുവി ഇടിച്ച് മരിച്ചത്. യുപിയിലെ ജത്പുര സ്വദേശിനിയായ യുവതിയാണ് മരിച്ചത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അമിതവേ​ഗത്തിലെത്തിയ എസ്യുവി യുവതിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.



deshabhimani section

Related News

0 comments
Sort by

Home