ജെഇഇ എൻട്രൻസ് വിജയിക്കാനായില്ല; ഡൽഹിയിൽ കെട്ടിടത്തിൽ നിന്നും ചാടി 17കാരി ജീവനൊടുക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 03:48 PM | 0 min read

ന്യൂഡൽഹി > രാജ്യത്തെ മുൻ നിര എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) വിജയിക്കാൻ കഴിയാത്ത നിരാശയിൽ 17കാരി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ജെഇഇ പരീക്ഷ പാസാവാൻ കഴിയാത്തതിൽ മാതാപിതാക്കളോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുറിപ്പ്.

ഇന്നലെയാണ് ഓഖ്‌ല മെയിൻ മാർക്കറ്റിലെ ഒരു കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് 17കാരി ചാടി മരിച്ചതായി പൊലീസിന് വിവരം ലഭിച്ചത്. പന്ത്രണ്ടാം ക്ലാസ് പാസായ ശേഷം പെൺകുട്ടി ജെഇഇയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. പഠന സമ്മർദ്ദവും പ്രതീക്ഷകൾ നിറവേറ്റാനാകാത്തതുമാണ് കാരണമെന്ന് ആത്മഹത്യാ കുറിപ്പിലുണ്ടെന്നും മറ്റ് നടടപടിക്രമങ്ങൾ നടക്കുന്നതായും പൊലീസ് പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home