അഞ്ച് കോടി ആവശ്യപ്പെട്ട് സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയ വ്യക്തി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 01:05 PM | 0 min read

മുംബൈ > അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് നടൻ സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. ജംഷഡ്പൂരിൽ നിന്നുള്ള പച്ചക്കറി വിൽപ്പനക്കാരനാണ് പിടിയിലായത്. ലോറൻല് ബിഷ്ണോയിയുടെ പേരിലാണ് ഇയാൾ സൽമാന് ഭീഷണി സന്ദേശമയച്ചത്. അഞ്ച് കോടി രൂപയാണ് ആവശ്യപ്പെട്ടത്. 18നാണ് ഇയാൾ സന്ദേശമയച്ചത്.

സൽമാൻ ഖാൻ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ 5 കോടി രൂപ നൽകണമെന്നും പണം നൽകിയില്ലെങ്കിൽ ബാബാ സിദ്ദിഖിയേക്കാൾ മോശം അവസ്ഥയാകും സൽമാൻ ഖാന് നേരിടേണ്ടി വരികയെന്നുമായിരുന്നു സന്ദേശം. ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്നാണെന്നും പറഞ്ഞിരുന്നു. മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ 21ന് ക്ഷമാപണം നടത്തിക്കൊണ്ട് ഇയാൾ മറ്റൊരു സന്ദേശവും അയച്ചിരുന്നു. ജംഷഡ്പൂർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.



deshabhimani section

Related News

0 comments
Sort by

Home