യുവതിയെ കൊന്ന് കോൺക്രീറ്റിട്ട് മൂടി; സൈനികൻ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 10:07 PM | 0 min read

നാ​ഗ്പൂർ > സുഹൃത്തായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോൺക്രീറ്റിട്ട് മൂടിയ സൈനികൻ പിടിയിൽ. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. അജയ് വാംഖഡെ (33) ആണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തായ ജ്യോത്സ്‌ന(32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. എന്നാൽ വിവാഹമോചിതയായ ജ്യോത്സ്നയുമായുള്ള ബന്ധം അജയ്‌യുടെ വീട്ടുകാർ എതിർക്കുകയും മറ്റൊരു പെൺകുട്ടിയുമായി വിവാഹം നടത്തുകയുമായിരുന്നു. വിവാഹശേഷം ജ്യോത്സ്നയെ ഒഴിവാക്കാൻ അജയ് ശ്രമിച്ചിരുന്നു. എന്നാൽ ജ്യോത്സ്ന അജയ്‌യുടെ സുഹൃത്തുക്കളെ ബന്ധപ്പെട്ടതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ഫോൺ വിളിച്ച് ജ്യോത്സ്നയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കാറിൽ വച്ച് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധം കെടുത്തിയ ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി. ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മൃതദേഹം കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്ത് മൂടി. ഫോൺ റോഡിൽ കൂടി പോയിരുന്ന ലോറിയിൽ ഉപേക്ഷിച്ചു. യുവതി തിരിച്ചെത്താതായതോടെ വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ കോളുകൾ ട്രാക്ക് ചെയ്താണ് പ്രതിയിലേക്കെത്തിയത്. ഓട്ടോമൊബൈൽ ഷോപ്പിലെ ജീവനക്കാരിയായിരുന്നു ജ്യോത്സ്ന.

 



deshabhimani section

Related News

0 comments
Sort by

Home