Deshabhimani

വഖഫ് നിയമ ഭേദഗതി: ജെപിസി യോഗത്തിനിടെ കയ്യാങ്കളി; തൃണമുൽ എംപിക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 08:24 PM | 0 min read

ന്യൂഡൽഹി > വഖഫ് ഭേദഗതി ബിൽ ചർച്ച ചെയ്യാനുള്ള സംയുക്ത പാർലമെന്ററി കമ്മിറ്റി യോഗത്തിനിടെ കയ്യാങ്കളി. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത് ഗാംഗുലിയും തമ്മിലാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ പൊട്ടിയ കുപ്പിയുടെ ഭാ​ഗം കൊണ്ട് തൃണമുൽ എംപിയുടെ കൈക്ക് പരിക്കേറ്റു.

പാർലമെന്റ് മന്ദിരത്തിൽ വച്ചായിരുന്നു സംയുക്ത പാർലമെന്ററി സമിതി യോഗം നടന്നത്. വഖഫ് നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബില്ല് ചർച്ച ചെയ്യുന്നതിനിടെ ജസ്ജിമാരുടെ യോ​ഗ്യതയെച്ചൊല്ലി കല്യാൺ ബാനർജിയും അഭിജിത് ഗാംഗുലിയും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ഇതിനിടെ കല്യാൺ ബാനർജി ചില്ലുകുപ്പികൊണ്ട് ടേബിളിൽ അടിക്കുകയായിരുന്നു. തുടർന്ന് വാട്ടർ ബോട്ടിൽ പൊട്ടി ചില്ല് കല്യൺ ബാനർജിയുടെ കൈയിൽ കൊണ്ടു. തുടർന്ന് കല്യാൺ ബാനർജി പുറത്തുപോയി പ്രാഥമിക ശുശ്രൂഷ തേടി. യോ​ഗം കുറച്ചുസമയത്തേക്ക് നിർത്തിവച്ചു.

വഖഫ് ബില്ല് പരിഗണിക്കുന്ന പാർലമെന്ററി കമ്മിറ്റിയിൽ നിന്ന് കല്യാൺ ബാനർജിയെ സസ്‌പെൻഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് സസ്‌പെൻഷൻ. മോശം പെരുമാറ്റത്തിന്റെ പേരിലാണ് നടപടി.

 



deshabhimani section

Related News

0 comments
Sort by

Home