Deshabhimani

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത: അപകീർത്തിക്കേസിൽ കെജ്‌രിവാളിന്റെ ഹർജി തള്ളി സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 06:32 PM | 0 min read

ന്യൂഡൽഹി> പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസയോഗ്യതയുമായി ബന്ധപ്പെട്ട  എഎപി നേതാവ്‌ അരവിന്ദ്‌കെജ്‌രിവാളിന്റെ പരാമർശങ്ങൾക്ക്‌ എതിരെ ഗുജറാത്ത്‌ സർവ്വകലാശാലയുടെ അപകീർത്തികേസിലെ സമൻസ്‌ ശരിവെച്ച്‌ സുപ്രീംകോടതി. വിചാരണക്കോടതി തനിക്ക്‌ അയച്ച സമൻസ്‌ ചോദ്യംചെയ്‌ത്‌ കെജ്‌രിവാൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

നേരത്തെ സമാനമായ ആവശ്യമുന്നയിച്ച്‌ എഎപി നേതാവ്‌ സഞ്‌ജയ്‌സിങ്ങ്‌ നൽകിയ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു. ‘ഇതേ വിഷയത്തിലുള്ള ഒരു ഹർജി ഈ കോടതി നേരത്തെ തള്ളിയതാണ്‌. അതുകൊണ്ട്‌, ഈ ഹർജിയിലും ഇടപെടാൻ കഴിയില്ല’–- ജസ്‌റ്റിസ്‌ ഹൃഷികേശ്‌ റോയ്‌ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു.

സഞ്‌ജയ്‌സിങ്ങിന്റെ കേസും തന്റെ കക്ഷിയുടെ കേസും വ്യത്യസ്‌തമാണെന്ന്‌ കെജ്‌രിവാളിന്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്‌സിങ്ങ്‌വി വാദിച്ചെങ്കിലും കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചു. ഫെബ്രുവരിയിൽ സമൻസിന്‌ എതിരായ കെജ്‌രിവാളിന്റെ ഹർജി ഗുജറാത്ത്‌ ഹൈക്കോടതിയും തള്ളിയിരുന്നു.



deshabhimani section

Related News

0 comments
Sort by

Home