Deshabhimani

വിമാനത്തിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യാത്രക്കാരൻ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 12:31 PM | 0 min read

ചെന്നൈ > ഇൻഡി​ഗോ വിമാനത്തിൽ സഹയാത്രികയോട് ലൈം​ഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. 45കാരനായ രാജേഷ് ശർമയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി- ചെന്നൈ ഇൻഡി​ഗോ വിമാനത്തിലായിരുന്നു സംഭവം. ജയ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്നു യുവതി. ഇവരുടെ പിൻസീറ്റിലിരുന്ന രാജേഷ് ശർമ്മ ഇവരെ മോശമായി സ്പർശിക്കുകയായിരുന്നു.

തുടർന്ന് വിമാനജീവനക്കാർ സംഭവത്തിൽ ഇടപെടുകയും ലോക്കൽ പൊലീസിന്റെ സഹായത്തോടെ സ്ത്രീ പരാതി നൽകുകയും ചെയ്തു. ഒക്ടോബർ ഒമ്പതിന് വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്തയുടൻ ഇയാളെ പിടികൂടുകയായിരുന്നു. ഇൻഡി​ഗോ അധികൃതർ സംഭവത്തിൽ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.



deshabhimani section

Related News

0 comments
Sort by

Home