Deshabhimani

കേരള ഗവർണർ ഭരണഘടനാ മര്യാദ ലംഘിക്കുന്നു: ബൃന്ദ കാരാട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 02:37 AM | 0 min read


ന്യൂഡൽഹി
ഭരണഘടനാപരമായ മര്യാദയും ഉത്തരവാദിത്വവും ലംഘിച്ചാണ്‌ കേരള ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ തുടർച്ചയായി പ്രവർത്തിക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ഉന്നയിച്ച ആരോപണങ്ങളിൽ വാർത്താഏജൻസിയോട്‌ പ്രതികരിക്കുകയായിരുന്നു ബൃന്ദ. മുഖ്യമന്ത്രി പറയുകയോ പറയാതിരിക്കുകയോ ചെയ്‌ത എന്തെങ്കിലും കാര്യത്തെക്കുറിച്ച്‌ അഭിപ്രായം പറയാനോ വിശദീകരണം തേടാനോ ഗവർണർക്ക്‌ ഭരണഘടനാപരമായി അധികാരമില്ല. ഭരണഘടനയുടെ പ്രതിനിധിയായല്ല, കേരളത്തിൽ ബിജെപി നടപ്പാക്കാൻ ആഗ്രഹിക്കുന്ന ഡൽഹി രാജിന്റെ പ്രതിനിധിയായാണ്‌ ഗവർണർ പ്രവർത്തിക്കുന്നത്‌–-ബൃന്ദ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home