Deshabhimani

മഹാരാഷ്ട്രയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 06:39 PM | 0 min read

പുണെ > മഹാരാഷ്ട്രയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 40കാരിക്ക് ദാരുണാന്ത്യം. പുണെയിലെ ജുന്നാൽ വനമേഖലയിലാണ് സംഭവം. കരിമ്പിൻ തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന സുജാതയാണ് മരിച്ചത്. ഇരയാണെന്ന് കരുതി പുലി സുജാതയെ ആക്രമിക്കുകയായിരുന്നുവെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. മൃതദേഹം 100 മീറ്ററോളം വലിച്ചുകൊണ്ട് പോവുകയും ചെയ്തു.

ജുന്നാർ വനമേഖലയിൽ മാർച്ചിനു ശേഷം പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഏഴാമത്തെ വ്യക്തിയാണ് സുജാത. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയക്കുകയും ചെയ്തു. പ്രദേശത്ത് അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home