Deshabhimani

തമിഴ്‌നാട്ടിൽ സ്കൂളുകൾക്കുനേരെ ബോംബ് ഭീഷണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 02:51 PM | 0 min read

തിരുച്ചിറപ്പള്ളി>   തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിരവധി സ്‌കൂളുകൾക്ക് ബോംബ് ഭീഷണി.  എട്ട്‌ സ്‌കൂളുകൾക്ക് ഭീഷണി ലഭിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്‌.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ബോംബ് ഭീഷണി ലഭിച്ച സ്‌കൂളുകളിൽ തിരുച്ചിറപ്പള്ളി സെന്റ്‌ ജോസഫ് കോളേജും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. ബോംബ് സ്‌ക്വാഡും സ്‌നിഫർ ഡോഗും സ്ഥലത്തെത്തിയിട്ടുണ്ട്.



deshabhimani section

Related News

0 comments
Sort by

Home