Deshabhimani

പ്രതിഷേധം ശക്തമായി; സോനം വാങ്ചുക്കിനെ വിട്ടയച്ച് ഡൽഹി പൊലീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 08:09 PM | 0 min read


ന്യൂഡൽഹി
മാഗ്‌സസെ അവാർഡ്‌ ജേതാവായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെയും അനുയായികളെയും 44 മണിക്കൂറുകൾക്ക്‌ ശേഷം  കസ്‌റ്റഡിയിൽ നിന്നും മോചിപ്പിച്ച്‌ ഡൽഹി പൊലീസ്‌. ബുധനാഴ്‌ച്ച വൈകിട്ട്‌ ആറോടെയാണ്‌ വാങ്‌ചുക്കിനെയും കൂട്ടരെയും മോചിപ്പിച്ചത്‌. 

സോനം വാങ്‌ചുക്കിനെ പൊലീസ് രാജ്‌ഘട്ടിലെത്തിച്ചു. ലഡാക്കിനെ ഭരണഘടനയുടെ ആറാംഷെഡ്യൂളിൽ ഉൾപ്പെടുത്തണം, സംസ്ഥാനപദവി അനുവദിക്കണം, ലേയ്‌ക്കും കാർഗിലിനും പ്രത്യേക ലോക്‌സഭാസീറ്റുകൾ നൽകണം- തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌  സോനം വാങ്ചുക്കും അനുയായികളും ഡൽഹിയിലേക്ക്‌ സമാധാനപൂർവം മാർച്ച്‌ സംഘടിപ്പിച്ചത്‌. വാങ്ചുക്കിനെയും 150ഓളം അനുയായികളെയും തിങ്കൾ രാത്രി സിംഘു അതിർത്തിയിൽ പൊലീസ്‌ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.

കസ്‌റ്റഡിയിൽ സോനം വാങ്‌ചുക്കും കൂട്ടരും നിരാഹാരസമരം തുടങ്ങിയ പശ്‌ചാത്തലത്തിൽ കൂടിയാണ്‌ ഇവരെ മോചിപ്പിച്ചത്‌. സോനംവാങ്ചുക്കിനെ കസ്‌റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച്‌ ലഡാക്കിലും വലിയ പ്രതിഷേധമുയര്‍ന്നു.



deshabhimani section

Related News

0 comments
Sort by

Home