Deshabhimani

ഇറാനിലേക്കുള്ള
യാത്ര ഒഴിവാക്കണം ; കേന്ദ്ര മുന്നറിയിപ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 04:33 PM | 0 min read


ന്യൂഡൽഹി
പശ്‌ചിമേഷ്യയിലെ സുരക്ഷാസാഹചര്യങ്ങൾ വീണ്ടും വഷളായതിൽ വിദേശകാര്യമന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി. സംഘർഷങ്ങൾ വ്യാപിക്കാനുള്ള സാധ്യതകൾ തടയണമെന്നും എല്ലാ വിഷയങ്ങളും നയതന്ത്രചർച്ചകളിലൂടെ പരിഹരിക്കണമെന്നും വിദേശമന്ത്രാലയം പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. അത്യാവശ്യ കാര്യങ്ങൾക്ക്‌ ഒഴിച്ച്‌  ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന സുരക്ഷാനിർദേശവും നൽകി. നിലവിൽ ഇറാനിലുള്ള ഇന്ത്യക്കാർ ജാഗ്രതപുലർത്തണമെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധം സൂക്ഷിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഗാസയിലും ലബനനിലും ഇസ്രയേൽ തുടരുന്ന കടന്നാക്രമണങ്ങൾക്കുള്ള തിരിച്ചടിയായി ഇറാൻ ഇസ്രയേലിലേക്ക്‌ 200ഓളം മിസൈലുകൾ തൊടുത്തതിന്‌ പിന്നാലെയാണ്‌ വിദേശമന്ത്രാലയം ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ചത്‌. അതേസമയം, ഡൽഹിയിലെ ഇസ്രയേൽ എംബസിയിലെ സുരക്ഷ ശക്തമാക്കി. 2021ലും 2023ലും ഇസ്രയേൽ എംബസിക്ക്‌ സമീപം ചെറുസ്‌ഫോടനങ്ങൾ നടന്നിരുന്നു.



deshabhimani section

Related News

0 comments
Sort by

Home