Deshabhimani

ദുരന്തനിവാരണ ഫണ്ടിലേക്കുള്ള വിഹിതം പ്രഖ്യാപിച്ച്‌ കേന്ദ്രം; കേരളത്തിന്‌ 145.60 കോടി മാത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 08:16 PM | 0 min read

ന്യൂഡൽഹി> രാജ്യത്ത്‌ ഉണ്ടായിട്ടുള്ള പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ കേന്ദ്രം. ഏറ്റവും കുറവ്‌ സഹായമാണ്‌ കേരളത്തിനായി അനുവദിച്ചത്‌. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപമാത്രമാണ്‌ അനുവദിച്ചത്. അതേ സമയം  മഹാരാഷ്ട്രയ്ക്ക് 1492, ആന്ധ്രയ്ക്ക് 1032, ആസ്സാമിന് 716 , ബീഹാറിന് 655 കോടി രൂപയും അനുവദിച്ചു. 14 സംസ്ഥാനങ്ങള്‍ക്കായി 5858.60 കോടി രൂപമാത്രമാണ്‌ അനുവദിച്ചത്‌.  മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ തുകയാണ് കേരളത്തിന് ലഭിക്കുക.

ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്നുള്ള അധിക സഹായത്തിന്റെ കാര്യത്തിൽ കേന്ദ്രം ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല. നിലവിൽ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക്‌ എല്ലാ വർഷവും കേന്ദ്രം നൽകേണ്ട വിഹിതമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന 5858.60 കോടി.

കഴിഞ്ഞ ദിവസം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 675 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര പട്ടിക പുറത്തു വന്നിരുന്നു. അതിൽ കേരളത്തിന്റെ പേരുണ്ടായിരുന്നില്ല. മണിപ്പൂര്‍, ത്രിപുര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ധനസഹായം പ്രഖ്യാപിച്ചത്. ഗുജറാത്തിനായി 600 കോടി രൂപയ്ക്കാണ്‌ കേന്ദ്രം അനുമതി നൽകിയത്‌. മണിപ്പൂരിന് 50 കോടി രൂപയും ത്രിപുരയ്ക്ക് 25 കോടി രൂപയുമാണ്‌ അനുവദിച്ചത്‌.

 



deshabhimani section

Related News

0 comments
Sort by

Home