കോൺഗ്രസ് വേദികളിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യമെന്ന ആരോപണവുമായി അമിത്‌ ഷാ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 05:56 PM | 0 min read

ചണ്ഡിഗഡ്> ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകർ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

വരാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബാദ്ഷാപൂരിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യ്‌ത്‌ സംസാരിക്കവേയാണ്‌ അമിത്‌ ഷാ ഈ ആരോപണം ഉന്നയിച്ചത്‌.  ഹരിയാനയിൽ തെരഞ്ഞെടുപ്പിൽ ഒരു പുതിയ പ്രവണത കാണുന്നുവെന്ന്‌ പറഞ്ഞ്‌ അമിത്‌ ഷാ “ഹാതിൻ മുതൽ തൻസേസർ വരെയും തൻസേസർ മുതൽ പൽവാൽ വരെയും ഈ മുദ്രാവാക്യങ്ങൾ കോൺഗ്രസ് വേദികളിൽ പ്രതിധ്വനിക്കുന്നു,”വെന്നും പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിക്കുമ്പോൾ രാഹുൽ ഗാന്ധി എന്തിനാണ് മിണ്ടാതിരുന്നതെന്നും ചോദിച്ചു. കശ്മീർ നമ്മുടേതാണോ അല്ലയോ? ആർട്ടിക്കിൾ 370 നീക്കം ചെയ്യണമോ വേണ്ടയോ? ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് കോൺഗ്രസും രാഹുലും പറയുന്നു. രാഹുൽ ഗാന്ധിയുടെ മൂന്ന് തലമുറകൾക്ക് പോലും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ കഴിയില്ലയെന്ന്‌ അമിത്‌ ഷാ പറഞ്ഞു.







 



deshabhimani section

Related News

0 comments
Sort by

Home