Deshabhimani

മാനനഷ്ടക്കേസ്: ശിവസേന നേതാവ് സഞ്ജയ് റാവുത്തിന് തടവുശിക്ഷ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2024, 02:05 PM | 0 min read

മുംബൈ> മാനനഷ്ടക്കേസിൽ ശിവസേന (ഉദ്ധവ് താക്കറെ) നേതാവ് സഞ്ജയ് റാവുത്തിന് 15 ദിവസം തടവുശിക്ഷ. ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യ നൽകിയ കേസിലാണ് മസ്ഗാവ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

മീരാ- ഭയന്തറിൽ മേധാ സോമയ്യയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന 'യുവക് പ്രതിഷ്ഠാൻ' ശുചിമുറി നിർമാണത്തിലൂടെ 100 കോടിയോളം രൂപയുടെ അഴിമതി നടത്തി എന്നായിരുന്നു റാവുത്തിന്റെ ആരോപണം. ഇതിനെതിരെയാണ് മേധാ സോമയ്യ കോടതിയിൽ മാനനഷ്ടകേസ് കൊടുത്തത്.



deshabhimani section

Related News

0 comments
Sort by

Home