അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 05:48 PM | 0 min read

ലക്നൗ > അറുപതുകാരിയായ അമ്മയെ ബലാത്സം​ഗം ചെയ്ത മകന് ജീവപര്യന്തം തടവ്. ഉത്തര്‍പ്രദേശ് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് 38കാരന് ശിക്ഷ വിധിച്ചത്. 51,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

യുപിയിലെ ബുലാന്ദ്ഷഹറിലാണ് സംഭവം. ഒന്നരവര്‍ഷം മുമ്പാണ് പ്രതി തന്റെ അമ്മയെ ബലാത്സം​ഗം ചെയ്തത്. ഇയാളുടെ സഹോദരനാണ് പരാതി നൽകിയത്. വയലിലേക്ക് കൊണ്ടുപോയി ബലാത്സം​ഗം ചെയ്തെന്നാണ് പരാതി. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home