മൂന്ന്‌ കുടുംബത്തിന്റെ സ്വാധീനം അവസാനിക്കുമെന്ന്‌ അമിത്‌ ഷാ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 11:29 PM | 0 min read


ന്യൂഡൽഹി
ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പ്‌ മൂന്ന്‌ പ്രമുഖ കുടുംബത്തിന്റെ രാഷ്‌ട്രീയ സ്വാധീനത്തിന്‌ അന്ത്യംകുറിക്കുമെന്ന്‌ ആഭ്യന്തര മന്ത്രി അമിത്‌ഷാ. അബ്ദുള്ള കുടുംബം, മുഫ്‌തി കുടുംബം, നെഹ്‌റു–-ഗാന്ധി കുടുംബം എന്നിവരുടെ ഭരണം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കും. ഈ മൂന്ന്‌ കുടുംബമാണ്‌ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്‌. മോദി സർക്കാർ ജമ്മു -കശ്‌മീരിൽനിന്ന്‌ ഭീകരവാദത്തെ തുടച്ചുനീക്കി. പാകിസ്ഥാൻ വെടിയുണ്ട ഉതിർത്താൽ ഷെൽകൊണ്ട്‌ മറുപടി നൽകുമെന്നും അമിത്‌ഷാ പറഞ്ഞു.

അതേസമയം, ജമ്മു കശ്‌മീരിന്‌ സംസ്ഥാന പദവി തിരിച്ചുകിട്ടാൻ ഇന്ത്യ കൂട്ടായ്‌മയ്‌ക്ക്‌ പിന്തുണ നൽകണമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധി ആഹ്വാനം ചെയ്‌തു. സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമായി തരംതാഴ്‌ത്തിയത്‌ ഭരണഘടനാവിരുദ്ധവും ജമ്മു കശ്‌മീരിനോടുള്ള അവഹേളനവുമാണെന്ന്‌ രാഹുൽഗാന്ധി എക്‌സിൽ കുറിച്ചു. ഇതിനിടെ, ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പ്‌ നടപടികൾ നിരീക്ഷിക്കാൻ വിദേശനയതന്ത്രജ്ഞരെ കേന്ദ്രം ക്ഷണിച്ചു. ഡൽഹിയിലെ എംബസികളിൽ പ്രവർത്തിക്കുന്ന 20 പേർക്കാണ്‌ വിദേശമന്ത്രാലയത്തിന്റെ ക്ഷണം. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ആസിയാൻ രാജ്യങ്ങളുടെ നയതന്ത്രജ്ഞരെയാണ്‌ പ്രധാനമായും ക്ഷണിച്ചത്‌.



deshabhimani section

Related News

0 comments
Sort by

Home