തമിഴ്‌നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 12:54 PM | 0 min read

ചെന്നൈ > തമിഴ്‌നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. ചിദംബരത്താണ് സംഭവം. ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിലേക്ക് എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു.

മയിലാടുതുറൈ സ്വദേശിയായ മുഹമ്മദ് അൻവർ (56), ബന്ധു യാസർ അറാഫത്ത്, ഹാജിറ ബീഗം, ഹറഫത് നിശ, മകൻ അബ്നാൻ (മൂന്ന്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. അപകടത്തിനു പിന്നാലെ ലോറി ഡ്രൈവർ രക്ഷപെട്ടു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
 



deshabhimani section

Related News

0 comments
Sort by

Home