Deshabhimani

കലാപത്തിന്‌ അറുതിയില്ല: മണിപ്പുരിൽ വെടിവയ്‌പ്പിൽ ആറ്‌ പേർ കൊല്ലപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 03:46 PM | 0 min read

ഇംഫാൽ>  ഒരുവർഷത്തിൽ ഏറെയായി തുടരുന്ന വർഗീയ കലാപത്തിന്‌ അറുതിയില്ലാത്ത  മണിപ്പുരിലെ ജിരിബാം ജില്ലയിലുണ്ടായ സംഘർഷത്തിൽ ഒരു പ്രദേശവാസി ഉൾപ്പെടെ ആറ്‌ പേർ  കൊല്ലപ്പെട്ടു. വെള്ളിയാഴ്ച മണിപ്പുർ മുൻ മുഖ്യമന്ത്രിയുടെ  വീടിനുനേരെ ഉണ്ടായ റോക്കറ്റാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തതിനു പിന്നാലെയാണു ജിരിബാമിൽ ഏറ്റുമുട്ടൽ ഉണ്ടായത്‌.

വീടിനുള്ളിൽ അതിക്രമിച്ചു കയറിയ അക്രമികള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആളെ വെടിവച്ചു കൊല്ലുകയായിരുന്നു എന്ന്‌ മണിപ്പുർ പൊലീസ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. പിന്നീട്‌ ഇതേത്തുടർന്നുണ്ടായ വെടിവയ്‌പ്പിലാണ്‌ ആക്രമികൾ ഉൾപ്പടെ ആറുപേർ കൊല്ലപ്പെട്ടത്‌. കുക്കി–മെയ്‌ത്തി  ഗോത്രങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമാണു കൊലപാതകങ്ങളെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും
സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home