Deshabhimani

ആർട്ടിക്കിൾ 370 കഴിഞ്ഞുപോയ സംഭവം; തിരിച്ചുവരാൻ അനുവദിക്കില്ല: അമിത് ഷാ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 08:07 PM | 0 min read

ശ്രീന​ഗർ > ജമ്മു കശ്മീരിന് പ്രത്യക ഭരണഘടന പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 കഴിഞ്ഞുപോയ സംഭവമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആർട്ടിക്കിൾ 370 ചരിത്രമായി മാറിയെന്നും ഒരിക്കലും തിരിച്ചുവരാൻ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.  ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രകടനപ​ത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ.

ആർട്ടിക്കിൾ 370 ഭരണഘടനയുടെ ഭാഗമല്ല. യുവാക്കളുടെ കൈയിൽ ആയുധങ്ങൾ നൽകിയത് 370ാം വകുപ്പാണ്. യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിട്ടത് ആർട്ടിക്കിൾ 370 ആണ്. മോദി സർക്കാറിന്റെ പ്രധാന ഭരണനേട്ടങ്ങളിലൊന്നാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്നും അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് ശേഷം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. നിലവിൽ കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.

 



deshabhimani section

Related News

0 comments
Sort by

Home