Deshabhimani

ബം​ഗാളിൽ നഴ്സിന് നേരെ രോ​ഗിയുടെ ലൈംഗികാതിക്രമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 03:30 PM | 0 min read

കൊൽക്കത്ത > പശ്ചിമ ബം​ഗാളിലെ ആശുപത്രിയിൽ നഴ്സിന് നേരെ രോ​ഗിയുടെ ലൈംഗികാതിക്രമം. ബിർഭും ജില്ലയിലെ ഇലംബസാർ ആരോഗ്യ കേന്ദ്രത്തിൽ ശനി രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോടാണ് രോഗി അപമര്യാതയയായി പെരുമാറിയത്.  

കടുത്ത പനിയെ തുടർന്ന് ബന്ധുക്കളോടൊപ്പമാണ്  രോ​ഗി ആശുപത്രിയിലെത്തിയത്. രോ​ഗിയെ ചികിത്സിക്കുന്നതിനിടെ സ്വകാര്യഭാഗങ്ങളിൽ ദുരുദ്ദേശ്യത്തോടെ സ്പർശിക്കുകയായിരുന്നെന്ന് നഴ്സ് പരാതി നൽകി. രോ​ഗി അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു .



deshabhimani section

Related News

View More
0 comments
Sort by

Home