കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: മമത സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2024, 12:41 PM | 0 min read

ന്യൂഡൽഹി> ഡോക്ടറുടെ കൊലപാതകത്തിൽ മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സർക്കാർ എന്തുകൊണ്ട്‌ വൈകിയെന്നും കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പൊലീസും എന്തു ചെയ്യുകയായിരുന്നുവെന്ന്   സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ ചോദിച്ചു.

യുവതിയുടെ മൃതദേഹം സംസ്‌കാരത്തിനു കൈമാറി മൂന്നു മണിക്കൂറകൾക്ക്‌ ശേഷമാണ്‌ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളജിലെ പ്രിൻസിപ്പലും പൊലീസും അതുവരെ എന്തെടുക്കുകയായിരുന്നു? ഗുരുതരമായൊരു കുറ്റകൃത്യം നടക്കുമ്പോൾ  ഇവരെല്ലാം എന്തു ചെയ്യുകയായിരുന്നുവെന്നും  കോടതി ചോദിച്ചു.

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി ദേശീയ പ്രോട്ടോക്കോളിന്‌ രൂപം നൽകണമെന്നും ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്കായി ദേശീയ ദൗത്യസേന രൂപീകരിച്ചതായും കോടതി  അറിയിച്ചു. വ്യാഴാഴ്ചയ്ക്കകം കേസന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌ നല്‍കാൻ കോടതി ആവശ്യപ്പെട്ടു



deshabhimani section

Related News

0 comments
Sort by

Home