ബുദ്ധദേബിന്റെ കണ്ണുകള്‍ ഇനി രണ്ടുപേർക്ക് കാഴ്‌ച പകരും

കൊൽക്കത്ത
അന്തരിച്ച മുതിർന്ന സിപിഐ എം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്‌ച പകരും. ഒരു സ്‌ത്രീക്കും ഒരു പുരുഷനും ബുദ്ധദേബിന്റെ കോർണിയകൾ വച്ചുപിടിപ്പിച്ചതായി റീജണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‌താൽമോളജിയിൽ (ആർഐഒ) ഡയറക്‌ടർ അസിം കുമാർ ഘോഷ് അറിയിച്ചു.
വ്യാഴം രാവിലെ ദക്ഷിണ കൊൽക്കത്തയിലെ പാം അവന്യുവിലുള്ള വസതിയിലായിരുന്നു ബുദ്ധദേബിന്റെ അന്ത്യം. ആർഐഒയിൽ നിന്ന് ഡോക്‌ടർമാരെത്തി കണ്ണുകൾ നീക്കം ചെയ്‌തു. ബുദ്ധദേബിന്റെ മൃതദേഹം വെള്ളിയാഴ്‌ച നീൽരത്തൻ സർക്കാർ മെഡിക്കൽ കോളേജിന് വൈദ്യപഠനത്തിന് കൈമാറി.
Related News

0 comments