Deshabhimani

കേന്ദ്രം ഫണ്ട് തരുന്നില്ല; 
പഞ്ചാബും സുപ്രീംകോടതിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 04:49 AM | 0 min read

ന്യൂഡൽഹി
കേന്ദ്രസർക്കാരിൽനിന്നും അടിയന്തരമായി ഫണ്ടുകൾ അനുവദിക്കാൻ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചാബിലെ എഎപി സർക്കാർ സുപ്രീംകോടതിയിൽ. മാർക്കറ്റ്‌ ഫീസ്‌,  റൂറൽ ഡെവലപ്പ്‌മെന്റ്‌ ഫീസ്‌ (ആർഡിഎഫ്‌) ഇനങ്ങളിൽ കിട്ടേണ്ട കുടിശിക  അനുവദിക്കാൻ ഉടന്‍ ഉത്തരവിടണമെന്ന്‌ ഹർജിയിൽ ആവശ്യപ്പെട്ടു.

ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചാബ്‌ സർക്കാർ ഇടക്കാല അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്‌. ഹർജിയും അപേക്ഷയും എത്രയും വേഗം പരിഗണിക്കാമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ ഉറപ്പുനൽകി.



deshabhimani section

Related News

0 comments
Sort by

Home