ഹോസ്റ്റലിൽ കയറി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി: പ്രതി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2024, 01:58 PM | 0 min read

ബം​ഗളൂരു > വനിതാ ഹോസ്റ്റലിൽ കയറി 24കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ബിഹാർ സ്വദേശിനിയായ കൃതി കുമാരിയാണ് ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ അഭിഷേകിനെ മധ്യപ്രദേശിൽ നിന്നാണ് ബം​ഗളൂരു പൊലീസ് പിടികൂടിയത്.

കോറമം​ഗലയിലെ വനിതാ പിജിയിലായിരുന്നു സംഭവം. രാത്രി ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ അഭിഷേക് കൃതിയെ മുറിയിൽ നിന്ന് വിളിച്ചിറക്കിയ ശേഷം ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് കുത്തുകയും കഴുത്തറക്കുകയും ചെയ്തു. യുവതിയുടെ നിവലിളി കേട്ട് മറ്റുള്ളവർ എത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞിരുന്നു. ഉടൻ തന്നെ ഹോസ്റ്റലിലുള്ളവർ പൊലീസിനെ വിവരമറിയിച്ചു. കൃതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

സ്വകാര്യ ഐ ടി കമ്പനിയിലെ ജീവനക്കാരിയാണ് കൃത്. അഭിഷേകിന്റെ സുഹൃത്തും കൃതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇലർ തമ്മിലുള്ള പ്രശ്നത്തിൽ കൃതി ഇടപെട്ടതിലുള്ള വൈരാ​ഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.



deshabhimani section

Related News

0 comments
Sort by

Home