Deshabhimani

മഹാരാഷ്ട്രയിൽ 6 മാസത്തിനിടെ ജീവനൊടുക്കിയത് 1,267 കര്‍ഷകര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 11:40 PM | 0 min read

മുംബൈ > ഈ വര്‍ഷം ആറുമാസത്തിനിടെ മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത് 1267 കര്‍ഷകര്‍. അമരാവതി ഡിവിഷനിലാണ് ഏറ്റവും കൂടുതൽ. 557 കര്‍ഷകരാണ് വിളനാശം, വിലയിടവ്, കടം, വട്ടിപ്പലിശക്കാരുടെ ഭീഷണി തുടങ്ങിയ കാരണങ്ങളാൽ ഈ ജൂൺവരെ ജീവനൊടുക്കിയത്. ഛത്രപതി സംബാജിന​ഗര്‍ ഡിവിഷൻ ആണ് രണ്ടാമത്. 430 മരണം.
    
നാസിക്കിൽ 137, നാ​​ഗ്പുരിൽ 130, പുണെ ഡിവിഷനിൽ 13 കര്‍ഷകരും ആത്മഹത്യചെയ്‌തെന്നും സംസ്ഥാനസര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു.
 
2022ലെ ദേശീയ ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോ കണക്കുപ്രകാരം രാജ്യത്തെ 37.6 ശതമാനം കര്‍ഷക ആത്മഹത്യയും മഹാരാഷ്ട്രയിലാണ്.
വിളകള്‍ക്ക് വില ഉറപ്പാക്കാനടക്കം ഇടപെടാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നടപടികളാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടി.
 



deshabhimani section

Related News

0 comments
Sort by

Home