ഇസ്ലാം മതവിശ്വാസികളായ പൊലീസുകാര്‍ക്ക് താടിവയ്ക്കാം: മദ്രാസ് ഹൈക്കോടതി

ചെന്നൈ
ഇസ്ലാം മത വിശ്വാസികളായ പൊലീസുകാര്‍ക്ക് താടിവയ്ക്കാമെന്നും അതിന്റെ പേരിൽ ശിക്ഷാ നടപടികളെടുക്കരുതെന്നും മദ്രാസ് ഹൈക്കോടതി. മുസ്ലിങ്ങള്‍ക്ക് അവരുടെ വിശ്വാസപ്രകാരം താടിവയ്ക്കാൻ മദ്രാസ് പൊലീസ് ഗസറ്റ് അനുമതി നൽകുന്നുണ്ടെന്നും ജസ്റ്റിസ് എൽ വിക്ടോറിയ ഗൗരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ഗ്രേഡ് വൺ പൊലീസ് കോൺസ്റ്റബിളായ ജി അബ്ദുൽ ഖാദര്‍ ഇബ്രാഹിം നൽകിയ പരാതിയിലാണ് നടപടി.
താടിവളര്‍ത്തിയതിനും അവധി നീട്ടിയതിനും ഇൻക്രിമെന്റ് കട്ടാക്കിയ പൊലീസ് കമ്മിഷണറുടെ ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ് കോടതി ഉത്തരവ്.
Related News

0 comments