നമ്പൂതിരി: ചിതറിയ ഓർമകൾ-ആർട്ടിസ്റ്റ് നമ്പൂതിരിയെ കുറിച്ച് മാങ്ങാട് രത്നാകരൻ

  നീണ്ടുമെലിഞ്ഞ രൂപം, നീണ്ട, ഒതുക്കമില്ലാത്ത തലമുടിയിൽ അങ്ങിങ്ങു തിളങ്ങുന്ന വെള്ളിരേഖകൾ, കാൽമുട്ടുകവിയുന്ന ജുബ്ബ. വിശേഷിച്ചും എന്റെ കണ്ണുകൾ ഉഴിഞ്ഞത് നീണ്ട ആ വിരലുകളെയാണ്. 'ദൈവത്തിന്റെ വിരലുകൾ' എന്ന പ്രയോഗം അക്കാലത്തുതന്നെ പത്രമെഴുത്തുകാർ എഴുതിയെഴുതി പൊലിപ്പിച്ചിരുന്നു. നമ്പൂതിരി ഒരു പുസ്തകമല്ല. നമ്പൂതിരി ഒരു പേരുമല്ല. നമ്പൂതിരി എന്നത് രൂപങ്ങളെക്കുറിച്ചുള്ള ഒരു ബോധമാണ്. ഭൂമിയുടെയും മനുഷ്യന്റെയും ചിലപ്പോൾ ആകാശത്തിന്റെയും അളവുകളെക്കുറിച്ചുള്ള ബോധമാണ്. അദ്ദേഹം ഒരു ദേഹമല്ല. യേശുദാസ് സംഗീതത്തിലെന്നപോലെ നമ്പൂതിരിയും കേരളത്തിന്റെ ഒരു കാലാവസ്ഥയാണ്. ...

കൂടുതല്‍ വായിക്കുക