കൊച്ചി > ആസിഫ് അലിയും അപര്‍ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തൃശുവപേരൂര്‍ ക്ലിപ്തത്തിന്റെ സോംഗ് പ്രൊമോ പുറത്തിറങ്ങി. ഇരുവരെയും കൂടാതെ ചെമ്പന്‍ വിനോദും ബാബുരാജുമെല്ലാം വീഡിയോയിലുണ്ട്.
രതീഷ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്. ഫരീദ് ഖാനും ഷലീല്‍ അസീസും ചേര്‍ന്നാണ് നിര്‍മ്മാണം. മ്യൂസിക് 247ആണ് വീഡിയോ പുറത്തിറക്കിയത്.