19 October Saturday

തിരുവോണപ്പുലരി വിടർന്നു.... ഓണപ്പാട്ടുകളിലേക്ക്‌ അന്നയുടെ സംഗീതവും

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019

അത്തപ്പൂക്കളവും ഓണപ്പാട്ടുകളുമില്ലാത്ത ഒണമില്ല മലയാളികള്‍ക്ക്. കാലങ്ങളായി ഓരോ ഓണനിലാവിലും മലയാള ഹൃദയങ്ങളിലേക്ക് പുതുമഴയായി പെയ്തിറങ്ങിയ അനശ്വരമായ ചില ഓണഗാനങ്ങളുണ്ട്. അക്കൂട്ടത്തിലേക്ക്‌ ഒരു മനോഹരഗാനം കൂടി ചേർക്കുകയാണ്‌ അന്ന ബേബി. തിരുവോണപ്പുലരി എന്ന്‌ തുടങ്ങുന്ന ഗാനം ഇതിനോടകം യൂട്യൂബിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

അന്ന തന്നെയാണ്‌ എഴുതി സംഗീതംചെയ്‌ത്‌ ആലപിച്ചിരിക്കുന്നത്‌. സ്‌കറിയ ജേക്കബ്‌, പ്രസൂൺ ആർ കൃഷ്‌ണ, ജിന്റോ ജോൺ, അജയ്‌ സ്‌കറിയ, വിജയൻ തൊടുപുഴ എന്നിവരാണ്‌ അണിയറയിൽ. ഗീതം മീഡിയ ആണ്‌ ഗാനം പുറത്തിറക്കിയത്‌.


പ്രധാന വാർത്തകൾ
 Top