30 March Thursday
കേരളം കാത്തിരിക്കുന്ന വിധി

"തീക്കോല്‍ തഴമ്പവള്‍ " ആല്‍ബം വൈറലാകുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021


ഉത്രാ വധക്കേസ് പ്രതി സൂരജിന് എന്തു ശിക്ഷ ബഹുമാനപ്പെട്ട കോടതി കൊടുക്കും എന്നുള്ളതാണ് കേരളം കാത്തിരിക്കുന്നത്. കേരളം ഇന്നുവരെ കേട്ടുകേൾവിയില്ലത്ത കൊലപാതകം ..ഒരു പെൺകുട്ടിയെ വിഷപാമ്പിനെ കൊണ്ട് കടുപ്പിച്ച് കൊല്ലുക. കേരള മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ടുള്ള കൊലപാതകം. ഉത്രയും, വിസ്മയയും നമുക്കു മുന്നിൽ നിൽക്കുമ്പോൾ , "തീക്കോല്‍ തഴമ്പവള്‍ " എന്ന   തങ്ങളുടെ പുതിയ ഗാനത്തിലൂടെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഒരു കൂട്ടം കലാകാരൻമാർ .

പ്രശസ്ഥ കലാസംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ കഥയും സംവിധാനവും ചെയ്ത  ആൽബം സോങ്ങ് വൈക്കം വിജയലക്ഷമിയുടെ ശബദത്തിൽ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞു .ജോസ് എറോണിയുടെ നിർമ്മാണത്തിൽ ഡി.എം.ഡി യുടെ വരികൾക്ക് വൈക്കം മോൻസ് രാജാണ് സംഗീതം നൽകിയിരിക്കുന്നത് . മുഖ്യവേഷത്തിൽ എത്തുന്ന ദീപ്തി കല്യാണിയും അഭിജിത്തുമാണ് പ്രധാന വേഷം ചെയ്യുന്നത്.

ക്യാമറ _ അനിയൻ ചിത്രശാല,കലാസംവിധാനം - സഞ്ജയ് നാഥ്, ഹരി ചമയം - പ്രദീപ് പുന്നമട,വസ്ത്രലങ്കാരം - നിള നിരഞ്ജന,നിർമ്മാണ നിർവ്വഹണം - ജോബിൻ മാത്യു പി.ആര്‍.ഓ സുനിത സുനില്‍ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top