18 August Sunday

"സ്പെല്ലിങ‌് ബീ'; ഗിന്നസ് പക്രു നായകനായെത്തിയ ഇളയരാജയിലെ പുതിയ പാട്ട്‌ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 27, 2019

കൊച്ചി > ഗിന്നസ് പക്രു നായകനായെത്തിയ പുതിയ ചിത്രമായ "ഇളയരാജ'യുടെ പുതിയ പാട്ട്‌ പുറത്തിറങ്ങി. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്കു ശേഷം മാധവ് രാംദാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ. മാര്‍ച്ച് 22ന‌് റിലീസായ ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ‌്.

ആൻ ആമി പാടിയ 'സ്പെല്ലിങ‌് ബീ' എന്ന്‌ തുടങ്ങുന്ന പാട്ടാണ്‌ പുറത്തിറക്കിയത്‌. രതീഷ‌് വേഗയാണ‌് സംഗീതം. മൂവി മ്യൂസിക്കല്‍ കട്ട്സിന്റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുദീപ് ടി ജോര്‍ജ്ജിന്റേതാണ് തിരക്കഥ. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രൻസ്, ഗോകുല്‍ സുരേഷ്, ദീപക്, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.


പ്രധാന വാർത്തകൾ
 Top