18 September Wednesday

'ബഷീറിന്റെ പ്രേമലേഖനത്തിലെ' ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2017

കൊച്ചി > അനീഷ് അന്‍വര്‍ സംവിധാനം നിര്‍വഹിച്ച് ഫര്‍ഹാന്‍ ഫാസില്‍ നായനാകുന്ന ഏറ്റവും പുതിയ ചിത്രം ബഷീറിന്റെ പ്രേമലേഖനത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു.  മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്ക് 247 നാണ് ഗാനം റിലീസ് ചെയ്തത്.  പ്രണയമാണിത് എന്ന് തുടങ്ങുന്ന മധുരമായ ഈ സൂഫി ഗാനം ആര്‍. വേണുഗോപാലിന്റെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിത്താരയാണ് ഈണം പകര്‍ന്നിരിക്കുന്നത്. സച്ചിന്‍ രാജു, വിഷ്ണു മോഹന്‍ സിത്താര, ജോയേഷ് ചക്രബൊര്‍ത്തി എന്നിവര്‍ ആലപിച്ചിരിക്കുന്നു.

ഒഫീഷ്യല്‍ സോങ്ങ് വീഡിയോ(മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലില്‍ കാണാം:


അനീഷ് അന്‍വര്‍ സംവിധാനം നിര്‍വഹിച്ച ബഷീറിന്റെ പ്രേമലേഖനത്തില്‍ പ്രശസ്ത നടിനടന്മാരായ മധുവും ഷീലയും വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ഫര്‍ഹാന്‍ ഫാസിലും സന അല്‍താഫുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, അജു വര്‍ഗ്ഗീസ്, ആശ അരവിന്ദ്, കണാരന്‍ ഹരീഷ്, സുനില്‍ സുഖദ, മണികണ്ഠന്‍, ഷാനവാസ്, ശ്രീജിത്ത് രവി, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷിനോദ്, ഷംഷീര്‍, ബിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച്റിവറുമാണ്. ഫോര്‍ട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top