01 December Wednesday

" അവകാശികൾ " വീഡിയോ ഗാനം ജോയ് മ്യൂസിക്കിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 30, 2021

കൊച്ചി: റിയൽ വ്യു ക്രിയേഷൻസിൻ്റെബാനറിൽ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകനും കലാകാരനുമായ  എൻ.അരുൺ രചനയും സംവിധാനവും നിർവഹിച്ച "അവകാശികൾ " എന്ന ചിത്രത്തിന്റെ ആദ്യ ഒഫീഷ്യൽ വീഡിയോ ഗാനം ജോയി മ്യൂസിക്കിലൂടെ റിലീസായി.

എറണാകുളം പബ്ലിക് ലൈബ്രറിക്ക് സമീപം, അച്യുതമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമ സംവിധായകന്‍ വിനയന്‍ 'അവകാശികളുടെ ഓഡിയോ സിഡി തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. സാജന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ എ.കെ. സന്തോഷ്, അജയ് വാസുദേവ്, വിഷ്ണു വിജയ് തുടങ്ങി ഒട്ടേറെ പ്രമുഖരും പങ്കെടുത്തു.




പാർവ്വതി ചന്ദ്രൻ എഴുതി മിനീഷ് തമ്പാൻ സംഗീതം പകരുന്ന്  സഞ്ജയ് ചന്ദ്രൻ ആലപിച്ച " പുഴ പാടിയ പാട്ടുകൾ..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഇർഷാദ് അലി,ടി.ജി.രവി, ജയരാജ് വാര്യർ,അനൂപ് ചന്ദ്രൻ,പാഷാണം ഷാജി, എം എ നിഷാദ്,സോഹൻ സിനു ലാൽ,ബേസിൽ പാമ,അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരൻ, അഡ്വ.ജോയ് ജോൺ ആൻ്റണി,ബിന്ദു അനീഷ് എന്നിവർക്കൊപ്പം നിരവധി ആസാമി കലാകാരൻമാരും അഭിനയിക്കുന്നു.

ആസാമിലും കേരളത്തിലുമായി ചിത്രീകരിച്ച "അവകാശികൾ" ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ഉയരുന്ന സങ്കീർണ്ണതകളും  കേരളിയ ഗ്രാമീണ ജീവിതങ്ങളും പ്രമേയമായ ചിത്രമാണ്. ക്യാമറ-വിനു പട്ടാട്ട്, ആയില്യൻ കരുണാകരൻ എഡിറ്റിംഗ്-അഖിൽ എ ആർ,ഗാനരചന-റഫീഖ് അഹമ്മദ്,പർവതി ചന്ദ്രൻ, സംഗീതം-മിനീഷ് തമ്പാൻ. "അവകാശികൾ" ഉടൻ പ്രദർശനത്തിനെത്തും.വാർത്ത പ്രചരണം-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top