17 September Tuesday

​ഗായിക ഹാനിയ അസ്‌‌ലം അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

photo credit: instagram

ഇസ്ലാമാബാദ് > പാകിസ്ഥാനി ​ഗായിക ഹാനിയ അസ്‌‌ലം (39) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഞായറാഴ്ച വെകിട്ടായിരുന്നു അന്ത്യം. ഹാനിയയുടെ ബന്ധുവും സം​ഗീതജ്ഞനുമായ സെബ് ബംഗാഷാണ് വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തറിയിച്ചത്. കോക് സ്റ്റുഡിയോയുടെ ഹിറ്റ് ​ഗാനങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു ഹാനിയ. 2014ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഹൈവേയിൽ എ ആർ റഹ്മാന്റെ സം​ഗീതത്തിൽ സൂഹാ സാഹ എന്ന ​ഗാനവും ആലപിച്ചു. മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തിലും ഭാ​ഗമായിട്ടുണ്ട്.

2007ൽ സെബ് ബംഗാഷിനോടൊപ്പം ചേർന്ന് സെബ്- ഹനിയ എന്ന മ്യൂസിക് ബാൻഡ് തുടങ്ങിയാണ് സം​ഗീത ജീവിതം ആരംഭിച്ചത്. കോക് സ്റ്റുഡിയോയുടെ ലൈലി ജാൻ, ബീബി സനം. ചുപ്, ദോസ്തി, ദിൽ പ​ഗലാ എന്നിവയാണ് ശ്രദ്ധേയമായ ​ഗാനങ്ങൾ. സം​ഗീത സാംസ്കാരിക രംഗത്തുള്ള നിരവധി പേരാണ് ഹാനിയയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top