18 August Sunday

പാവാടയിലെ രണ്ടാം ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2016

കൊച്ചി > പാവാടയിലെ രണ്ടാമത്തെ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്‌തു. 'പാവം പാവാട' എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ ജി രഞ്ജിത്ത് ആണ്. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് എബി ടോം സിറിയക്ക് ഈണം പകര്‍ന്നിരിക്കുന്നു. Muzik247 ആണ് വീഡിയോ റിലീസ് ചെയ്തത്. “കഴിഞ്ഞാഴ്ച റിലീസ് ചെയ്ത 'ജോയ് സോങ്ങ് '–  'കുരുത്തക്കേടിന്റെ കൂടാണേ' എന്ന് തുടങ്ങുന്ന ഗാനം ഒരു ദിവസംകൊണ്ട്തന്നെ ഒരു ലക്ഷം വ്യൂസ് നേടി. യൂട്യൂബ് ഇന്ത്യയുടെ ട്രെണ്ടിംഗ് പട്ടികയിലും ‘ജോയ് സോങ്ങ്’ ഇടം പിടിച്ചു.

ജി മാര്‍ത്താണ്ഡന്‍ സംവിധാനം നിര്‍വഹിച്ച ‘പാവാട’യുടെ കഥ ഒരുക്കിയിരിക്കുന്നത് ബിപിന്‍ ചന്ദ്രനും ഷിബിന്‍ ഫ്രാന്‍സിസുമാണ്. പൃഥ്വിരാജ് സുകുമാരന്‍, മിയ, അനൂപ് മേനോന്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിംഗ് ജോണ്‍ കുട്ടി, ഛായാഗ്രഹണം പ്രദീപ് നായര്‍. Muzik247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ഈ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി ആണ് പ്രദര്‍ശത്തിനെത്തിച്ചത്.

 

പ്രധാന വാർത്തകൾ
 Top