09 December Friday

വെടിക്കെട്ടിലെ കല്യാണപാട്ട് റിലീസായി; ചിത്രം ഒക്ടോബർ 28നെത്തും

വെബ് ഡെസ്‌ക്‌Updated: Thursday Oct 20, 2022


കൊച്ചി : ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്‍ണനും ചേർന്ന് സംവിധാനവും  കേന്ദ്ര കഥാപാത്രങ്ങളായും എത്തുന്ന  വെടിക്കെട്ടിലെ കല്യാണ പാട്ട് റിലീസ് ആയി. ''ഇന്ദീവരം പോലെ"  എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച എന്നിവരുടെ വരികൾക്ക് ഷിബു പുലർകാഴച്ച തന്നെ സംഗീത സംവിധാനം ചെയ്ത് ഷിബു പുലർകാഴ്ച്ച, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരി കണ്ടാമുറി, ജ്യോതിഷ് ബാബു, ജിതേഷ് ബാബു, സുബയ്യൻ പറവൂർ, വിനോദ് കലാഭവൻ, സഞ്ജയ് ശങ്കർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ഒക്ടോബർ 28 ന് തീയേറ്ററുകളിൽ എത്തും 

വിഷ്‌ണു ഉണ്ണികൃഷ്‌ണൻ - ബിബിൻ ജോർജ്‌ കൂട്ട്കെട്ടിൽ  തിരക്കഥ ഒരുക്കി ഇരുവരും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്നു.
ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ്  നിര്‍മ്മാണം. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സും. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും കൂടാതെ  ഇരുന്നൂറോളം പുതുമുഖ താരങ്ങളും അഭിനയിക്കുന്നു. പുതുമുഖം ഐശ്യര്യ അനിൽകുമാർ നായിയാകുന്നു.

രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി ചിത്രസംയോജനവും. കലാ സംവിധാനം സജീഷ് താമരശ്ശേരിയും നിർവ്വഹിക്കുന്നു.
ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ,ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്. പശ്ചാത്തല സംഗീതം: അൽഫോൺസ് ജോസഫ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top