27 June Thursday

ജയിംസ് ആന്‍ഡ് ആലിസിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 19, 2016

കൊച്ചി > പൃഥ്വിരാജും വേദികയും നായികാ നായകന്മാരാകുന്ന ജയിംസ് ആന്‍ഡ് ആലിസിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. മഴയേ മഴയേ”എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്കും അഭയ ഹിരണ്‍മയിയുമാണ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 ആണ് ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തത്.

ഛായാഗ്രാഹകനായ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയിംസ് ആന്‍ഡ് ആലിസ്. സുജിത് വാസുദേവ് തന്നെയാണ് കഥയും ഛായാഗ്രഹണവും നിവഹിച്ചിരിക്കുന്നത്. സായികുമാര്‍, വിജയരാഘവന്‍, പാര്‍വതി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഡോ. എസ് ജനാര്‍ദ്ദനനാണ് തിരകഥ ഒരുക്കിയിരിക്കുന്നത്. സംജിത്താണ് ചിത്രസംയോജനം. Muzik247 (മ്യൂസിക്247) ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. എസ് സജികുമാര്‍ നിര്‍മ്മിച്ച ജയിംസ് ആന്‍ഡ് ആലിസ്’ ഏപ്രില്‍ 29ന് തിയറ്ററുകളിലെത്തും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top