21 October Monday

വ്യത്യസ്‌തമായൊരു ആത്മീയയാത്ര; 'തത്വമസി'ക്ക് മികച്ച പ്രതികരണം

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

കൊച്ചി > ആത്മീയയാത്രയുടെ വേറിട്ടഭാവങ്ങള്‍ ആവിഷ്‌‌‌‌‌കരിച്ച 'തത്വമസി' എന്ന മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധേയമാകുന്നു. മൂന്ന് യുവാക്കളുടെ യാത്രയെ അടിസ്ഥാനമാക്കിയാണ് ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. മുന്‍പ് കണ്ടിട്ടുള്ള ആത്മീയ ആല്‍ബങ്ങളില്‍ നിന്നും വേറിട്ട ദൃശ്യാവിഷ്‌കാരവും ആല്‍ബത്തിന് മികച്ച പ്രതികരണം നല്‍കുന്നുണ്ട്.

ജി ഹരികൃഷ്‌ണനാണ് രചനയും സംവിധാനവും. സംഗീതസംവിധാനവും ആലാപനവും രതീഷ് ശങ്കര്‍. അഖില്‍ പിള്ളയും വിഷ്‌ണു പ്രകാശും ചേര്‍ന്നാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. അരുണ്‍പ്രസാദ് പണിക്കര്‍, അഖില്‍ മുകേഷ്, ശംഭു കൃ്ഷണന്‍ എന്നിവരാണ്‌ അഭിനേതാക്കള്‍. ക്യാമറ: വരുണ്‍ കെ ഷാജി, എഡിറ്റിംഗ്: അഭിലാഷ് ആനന്ദ്. മില്ലേനിയം ഓഡിയോസാണ് ആല്‍ബം റിലീസ് ചെയ്‌തിരിക്കുന്നത്.

പ്രധാന വാർത്തകൾ
 Top