29 May Sunday

VIDEO - റഫീക്ക് അഹമ്മദ് - വീത്‌രാഗ് കൂട്ടുകെട്ടില്‍ ' ഹൃദയോത്സവം ' മ്യുസിക്കല്‍ ആല്‍ബം

വെബ് ഡെസ്‌ക്‌Updated: Sunday Jan 9, 2022

കൊച്ചി >  പ്രശസ്‌ത ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ് രചിച്ച് പി ജി നൗഷാദ് ഈണം പകര്‍ന്ന  ഹൃദയോത്സവം മ്യുസിക്കല്‍ ആല്‍ബം പുറത്തിറങ്ങി.   ഗസല്‍ ഗായകനും സംഗീത സംവിധായകനുമായ വീത് രാഗ് ആണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ കവിതകളും ലളിതഗാനങ്ങളും ഉള്‍ക്കൊള്ളിക്കുന്ന സറ്റോരി എന്ന യൂട്യൂബ്  ചാനലിലൂടെയാണ്‌ പാട്ട് പ്രേക്ഷകരിലേക്കെത്തുന്നത്.

ഔട്ട് ഓഫ് സിലബസ്, ഡോക്ടര്‍ പേഷ്യന്റ്, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളില്‍ റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് വീത്‌രാഗ് ഈണം പകര്‍ന്ന ഗാനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വീത്‌ രാഗിന്റെ ഗസല്‍ ആലാപനത്തിനും ആരാധകര്‍ ഏറെയാണ്.എന്‍ പ്രശാന്ത് നായര്‍ ഐ എ എസാണ് ആല്‍ബം റിലീസ് ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top