18 September Wednesday

ചെമ്മാനം മലയാളം വീഡിയോ ഗാനം റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2017

കൊച്ചി >  ഗിറ്റാര്‍ ഒഴികെ മറ്റു വാദ്യോപകരണങ്ങളൊന്നും ഉപയോഗിക്കാതെ ഇരുപത്തിയൊന്നുകാരന്‍ ഒരുക്കിയ ചെമ്മാനം മലയാളം വീഡിയോ ഗാനം റിലീസ് ചെയ്തു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്ക് 247, ആണ് ഗാനം റിലീസ് ചെയ്തത്. ഇരുപത്തിയൊന്ന് വയസുകാരനായ പി  പ്രശോഭ് ആണ് ഈ ഗാനം രചിക്കുകയും ഈണം നല്‍കുകയും ചെയ്തിരിക്കുന്നത്. സുജിത് നായരും നിമ്മി ചക്കിങ്കലും ചേര്‍ന്നാണ് ആലാപനം.

പി  പ്രശോഭ്

പി പ്രശോഭ്



ചെമ്മാനം റെക്കോര്‍ഡ് ചെയ്യുന്നതിനായി ഒരിക്കല്‍ പോലും താന്‍ സ്റ്റുഡിയോയില്‍ പോയിട്ടില്ല എന്ന് ഗാനനിര്‍മാണത്തെ കുറിച്ച് പ്രശോഭ് പറയുന്നു. ഈ ഗാനം തന്റെ മുറിയുടെ ചുവരുകള്‍ക്കുളില്‍ ഉണ്ടാക്കിയതാണ്. ഗിറ്റാര്‍ ഒഴികെ മറ്റു വാദ്യോപകരണങ്ങളൊന്നും ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടില്ല. ഓരോ ശബ്ദവും തന്റെ ലാപ്ടോപ്പില്‍ നിന്നും ഉണ്ടാക്കിയതാണ് പ്രശോഭ് പറയുന്നു.

ഗാനം യൂട്യൂബില്‍ കേള്‍ക്കാം

 


 

പ്രധാന വാർത്തകൾ
 Top