03 October Tuesday

സംഗീതമാന്ത്രികൻ വിദ്യാസാഗർ നെറ്റ് 10ന്

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023



കൊച്ചി: തെന്നിന്ത്യൻ സംഗീത സംവിധായകൻ   വിദ്യാസാഗറിന്റെ 25 വർഷങ്ങൾ ആഘോഷമാക്കാൻ കൊച്ചി ഒരുങ്ങി. കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സും നോയ്‌സ് ആൻഡ് ഗ്രേയിൻസും ചേർന്ന് ജൂൺ 10ന് അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായുള്ള റിഹേഴ്സൽ കൊച്ചിയിൽ തുടങ്ങി.പരിപാടിയുടെ ടിക്കറ്റുകൾ ഇനി മുതൽ ഓഫ്‌ലൈൻ ആയും സ്വന്തമാക്കാം. കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സിന്റെ കലൂരുള്ള ഓഫീസിൽ നിന്നും, അഡ്ലക്സ് കൺവെൻഷൻ സെന്ററിലും പരിപാടിയുടെ ടിക്കറ്റുകൾ ഇന്ന് മുതൽ ലഭിക്കും.

മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളായ പ്രിയ പാട്ടുകാർ എം ജി ശ്രീകുമാർ, നജീം അർഷാദ്, റിമി ടോമി, മൃദുല വാര്യർ, ഹരിഹരൻ, മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, ഹരീഷ് ശിവരാമകൃഷ്ണൻ, ദേവാനന്ദ്, ശ്വേത മോഹൻ, രാജലക്ഷ്മി, നിവാസ് എന്നിവരെല്ലാം പരിപാടിയിൽ ഒത്തുചേരുന്നു. വിദ്യാസാഗറിന്റെ സംഗീത സപര്യയിലൂടെ ഒരു യാത്ര എന്നത് തന്നെയാണ്  പരിപാടി.  കൂടുതൽ വിവരങ്ങൾക്ക് 8921712426 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top