10 September Tuesday

"നീലരാവിൽ" മ്യൂസിക് ആൽബം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2023


കൊച്ചി : ശ്രീരാഗ് കേശവ് സംവിധാനം ചെയ്യുന്ന നീലരാവിൽ എന്ന മ്യൂസിക് ആൽബം പുറത്തിറങ്ങി. ആദി ഷാനും ശ്രുതി മണികണ്ഠനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹരീഷ് മോഹൻ രചിച്ച് പ്രണവ് സി. പി. സംഗീത സംവിധാനം നിർവഹിച്ച് സിനോവ് രാജ് ആലപിച്ച ഇമ്പമാർന്ന  പ്രണയ ഗാനം ഒരു കമ്പ്ലീറ്റ് റൊമാന്റിക് എന്റെർടെയ്നർ ആണ് . മീഡിയ 7 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ആൽബത്തിൽ ജിതിൻ കണ്ണൻ,ഗായത്രി വേണുഗോപാൽ,നന്ദന സജീഷ്, വത്സല, ശിവദാസൻ,ശ്രീനാഥ് ഗോപിനാഥ്,അരുൺ ഇ കരുണാകരൻ, അർച്ചന, ജിതിൻ ലാൽ എന്നിവരാണ് മറ്റു താരങ്ങൾ.

ഹേമന്ത് നാരായണൻ,ശ്രീരാഗ് കേശവ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന  ആൽബത്തിന്റെ ക്യാമറമാൻ ഗൗതം ബാബുവാണ് . എഡിറ്റിംഗ് ശ്രീരാഗ് കേശവ് , ആർട്ട്‌ ഡയറക്ടർ - ഹരിപ്രസാദ്. സി. പി.ക്രിയേറ്റീവ് ഡയറക്ടർ ഹേമന്ത് നാരായണൻ, പി ആർ ഒ: സുനിത സുനിൽ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അമൽ കൃഷ്ണ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top