20 April Tuesday

നായാട്ടിലെ ഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Apr 3, 2021



കൊച്ചി : മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്തു  കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന നായാട്ടിലെ 'അപ്പളാളെ' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കി.

മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും, പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ 8ന് നായാട്ട് തിയ്യറ്ററിൽ എത്തും.

പ്രശസ്ത ഗാനരചയിതാവ് അൻവർ അലി എഴുതിയ വരികൾക്ക് ഈണം നൽകി ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ആലാപന ശൈലി കൊണ്ട് മലയാളി മനസ്സ് കീഴടക്കിയ മധുവന്തി നാരായണാണ്‌ ഗാനം പാടിയിരിക്കുന്നത്.
ചിത്രം ഏപ്രിൽ 8ന് തിയ്യറ്ററുകളിൽ എത്തും.

ഒരു സർവൈവൽ ത്രില്ലർ ചിത്രത്തിന്റെ വകഭേദങ്ങൾ എല്ലാം കോർത്തിണക്കി പുറത്തു വരുന്ന നായാട്ടിന്റെ പോസ്റ്റേഴ്സിനും, ആവേശം നിറയ്ക്കുന്ന ട്രെയിലറിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

ഷാഹി കബീർ തിരക്കഥ നിർവ്വഹിച്ചു മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും, പി എം ശശിധരനും ചേർന്നാണ്.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അവാർഡ് വിന്നിംഗ് ഫിലിം മേക്കർ, എഡിറ്റർ എന്നീ നിലകളിൽ പ്രശസ്തി ആർജ്ജിച്ച മഹേഷ്‌ നാരായൺ അണ്. അൻവർ അലി എഴുതിയ വരികൾക്ക് മ്യൂസിക് ചിറ്റപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയാണ്. അഗ്നിവേശ് രഞ്ജിത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ബിനീഷ് ചന്ദ്രൻ ലൈൻ പ്രൊഡ്യൂസറുമാണ്. പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്‌. സൗണ്ട് ഡിസൈനിങ് അജയൻ ആടാട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും നിർവഹിച്ചിരിക്കുന്നു. മേക്കപ്പ് റോണക്സ് സേവിയർ. ഓൾഡ് മങ്ക്സ് ആണ് നായാട്ടിന്റെ ഡിസൈൻസ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വിതരണം മാജിക്‌ ഫ്രെയിംസ് റിലീസുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top