18 May Tuesday

‘ചെക്കനി'ൽ നഞ്ചിയമ്മയുടെ താരാട്ട്‌

സ്വന്തം ലേഖകൻUpdated: Friday Apr 9, 2021

ചെക്കനിലെ ആദ്യ ഗാനത്തിന്റെ വീഡിയോ ലോഞ്ചിങ്‌ കൈതപ്രം ദാമോദരൻ നിർവഹിക്കുന്നു

കൊയിലാണ്ടി  >  മനോഹരമായൊരു ഗാനവുമായി  മലയാളിയുടെ പ്രിയപ്പെട്ട നഞ്ചിയമ്മ വീണ്ടുമെത്തുന്നു.  "അയ്യപ്പനും കോശിയും' സിനിമയിലെ  "കലകാത്ത' എന്ന്‌ തുടങ്ങുന്ന ഗാനത്തിന് ശേഷം ഒരു  താരാട്ട് പാട്ടുമായാണ് നഞ്ചിയമ്മ വരുന്നത്. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി നിർമിച്ച് ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിർവഹിക്കുന്ന  "ചെക്കൻ' എന്ന ചിത്രത്തിലൂടെയാണ് ഗായികയും അഭിനേതാവുമായി നഞ്ചിയമ്മ വീണ്ടുമെത്തുന്നത്.
 
ചെക്കനിലെ ആദ്യ  ഗാനത്തിന്റെ വീഡിയോ ലോഞ്ചിങ്‌   കൈതപ്രം ദാമോദരൻ  നിർവഹിച്ചു. കൈതപ്രത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ  നടൻ വിനോദ് കോവൂർ, സംവിധായകൻ ഷാഫി എപ്പിക്കാട്‌, അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ‘ആത്‌ക്ക് അന്താ പക്കം'എന്ന് തുടങ്ങുന്ന  ഗാനം യൂ ട്യൂബ് ചാനലിലൂടെയാണ്  പ്രേക്ഷകരിലേക്ക് എത്തുന്നത്. 
 
    കാടിന്റെ പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നാടൻ പാട്ട്‌ ഗായകൻ മണികണ്ഠൻ പെരുമ്പടപ്പ്‌  ഗാന രചനയും സംഗീതവും നിർവഹിച്ചു. ചിത്രം അടുത്തമാസം  തിയേറ്ററിലെത്തും. 
 ഗപ്പി, ചാലക്കുടിക്കാരൻ ചെങ്ങാതി, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രത്തിലൂടെ  ശ്രദ്ധേയനായ വിഷ്ണു പുരുഷനാണ് നായകൻ. നായിക ആതിര. കൂടാതെ നഞ്ചിയമ്മ, വിനോദ് കോവൂർ , തസ്നിഖാൻ, അബു സലീം, അമ്പിളി, അലി അരങ്ങാടത്ത്, മാരാർ, സലാം കല്പറ്റ, അഫ്സൽ തുവൂർ, ടിക് ടോക് താരങ്ങളായ അബു സാലിം, ഷിഫാന, ലിയാ അമൻ തുടങ്ങിയവരാണ്‌ അഭിനേതാക്കൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top