05 December Monday

ലോകകപ്പ്‌ വേദിയിൽ പാടാൻ മലയാളി പെൺകുട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 8, 2022

www.facebook.com/Janakimusic/photos

മെൽബൺ> ഐസിസി ട്വന്റി 20 ലോകകപ്പ്‌ ഫൈനലിൽ സംഗീതവിരുന്നൊരുക്കാൻ മലയാളിയായ ഗായിക ജാനകി ഈശ്വർ. ഞായറാഴ്‌ച മെൽബണിൽ നടക്കുന്ന ഫൈനൽ മത്സരത്തിന്‌ മുന്നോടിയായാണ്‌ ജാനകി ഉൾപ്പെടുന്ന സംഘം സംഗീതവിരുന്നൊരുക്കുക. ഓസ്‌ട്രേലിയയിലെ പ്രശസ്‌ത ബാൻഡായ ഐസ്‌ഹൗസിനൊപ്പമാണ്‌ പതിമൂന്നുകാരിയായ ജാനകി പാടുന്നത്‌.

കോഴിക്കോട്‌ കക്കോടി സ്വദേശികളായ അനൂപ്‌ ദിവാകരൻ–- ദിവ്യ ദമ്പതികളുടെ മകളാണ്‌ ജാനകി. 2007 മുതൽ ഇവർ ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാണ്‌. ദ വോയ്‌സ്‌ ഓഫ്‌ ഓസ്‌ട്രേലിയ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ്‌ ജാനകി ലോകശ്രദ്ധ നേടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top