16 February Saturday

രാഷ്ട്രീയം പ്രമേയമാക്കി 'കാലാള്‍': പ്രൊമോ സോംഗ്‌ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Feb 10, 2019

നവാഗതരായ അനൂപ് അറക്കല്‍- നിതിന്‍ കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കാലാളിന്റെ പ്രൊമോഷന്‍ വീഡിയോ യുവ നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ പുറത്തിറക്കി.

സത്യസന്ധമായ ജനസേവനം ലക്ഷ്യം വച്ച് രാഷ്ട്രീയപാര്‍ട്ടിയില്‍ പങ്കെടുത്ത് പ്രവര്‍ത്തിക്കുന്ന അഞ്ച് യുവാക്കള്‍ നേരിടേണ്ടി വരുന്ന സംഘര്‍ഷങ്ങളുടെ കഥയാണ് കാലാള്‍ പറയുന്നത്. പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ കഥാപാത്രങ്ങള്‍ നടത്തുന്ന തന്ത്രപരവും രസകരവുമായ ശ്രമങ്ങള്‍ സസ്‌പെന്‍സില്‍ പൊതിഞ്ഞ് അവതരിപ്പിക്കും. പൂര്‍ണ്ണമായും രാഷ്ട്രീയ സിനിമ എന്ന് പറയാനാകില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

  സാജിര്‍ സാദഫ് - സ്നേഹ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നിഖില്‍ വിജയന്‍ ക്യാമറയും, മോജി ടി വര്‍ഗീസ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.  പ്രവീണ്‍ പ്രംനാഥ് സംഗീതം. പ്രവീണ്‍ പ്രേംനാഥ് തന്നെയാണ് പ്രൊമോഷന്‍ ഗാനം ആലപിച്ചിരിക്കുന്നതും. അമിഗോ എന്റര്‍ടെയിന്‍മെന്റിന്റെ യുട്യൂബ് ചാനല്‍ വഴിയാണ് ഗാനം പുറത്തിറങ്ങിയത്

 


പ്രധാന വാർത്തകൾ
 Top