29 July Thursday

'ജീവിതം തന്നെ ലഹരി ': സംഗീത ദിനത്തില്‍ ലഹരിക്കെതിരെ ആല്‍ബവുമായി എക്‌സൈസ് വകുപ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

തിരുവനന്തപുരം> യുവാക്കളിലെ മാനസിക  സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഈ വര്‍ഷത്തെ ലോക സംഗീത ദിനത്തില്‍ എക്‌സൈസ് വകുപ്പും സംഗീത രംഗത്തെ കലാകാരന്‍മാര്‍ക്കൊപ്പം കൈകോര്‍ക്കുന്നു. എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഗീത ആല്‍ബം പുറത്തിറക്കും .   

'ജീവിതം തന്നെ ലഹരി'എന്ന പേരില്‍ എക്‌സൈസ് വകുപ്പ് തയാറാക്കിയ സംഗീത ആല്‍ബമാണ്‌ പുറത്തിറക്കുന്നത്

 സംഗീത ആല്‍ബത്തോടൊപ്പം ചലച്ചിത്ര രംഗത്തെ പ്രമുഖരായ ജയസൂര്യ, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ ലഹരി വിരുദ്ധ സന്ദേശവും നല്‍കുന്നുണ്ട്.
                   
  പ്രശസ്ത കലാകാരനായ ബിജിത് ബാല തയ്യാറാക്കിയ  സംഗീത ആല്‍ബത്തിന്റെ രചന നിര്‍വഹിച്ചത് ഹരിനാരായനും  സംഗീതം ബിജിബാലുമാണ്. ഹരിശങ്കര്‍, സന്നിധാനം, ജോബ് കുര്യന്‍, നജിം ഹര്‍ഷാദ്, സിതാര, അഫ്‌സല്‍, ജ്യോത്സ്‌ന, നിരഞ്ജന, സയനോര, പുഷ്പവതി, ആന്‍അമി, രാജലക്ഷ്മി, രൂപാ രേവതി, രാജേഷ്‌ ചേര്‍ത്തല തുടങ്ങിയ കലാകാരന്‍മാരും ആല്‍ബത്തില്‍ അണിനിരന്നിട്ടുണ്ട്.

Vimukthikerala എന്ന ഫേസ്ബുക്ക് പേജിലും വിമുക്തി youtube ചാനലിലും വിമുക്തി സംഗീത ആല്‍ബം ലഭ്യമാണ്.
    
           




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top