കൊച്ചി > തന്‍സീര്‍ മുഹമ്മദ് കഥയൊരുക്കി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന 'ജനാധിപന്‍'ലെ പ്രണയഗാനം റിലീസ് ചെയ്തു. വിനു മോഹനും തനൂജ കാര്‍ത്തികും അഭിനയിച്ചിരിക്കുന്ന 'എന്നാടീ കല്ല്യാണി' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ആന്‍ എമിയുമാണ്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് മെജോ ജോസഫ് ഈണം പകര്‍ന്നിരിക്കുന്നു. മ്യൂസിക്247 ആണ് ഗാനം റിലീസ് ചെയ്തത്.
ചിത്രത്തില്‍ ഹരീഷ് പേരഡി, വിനു മോഹന്‍, ഹരിപ്രശാന്ത് എം ജി, അനില്‍ നെടുമങ്ങാട്, സുനില്‍ സുഖദ, പ്രദീപ് കോട്ടയം, തനൂജ കാര്‍ത്തിക്, ദിനേശ് പണിക്കര്‍, മാലാ പാര്‍വതി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അപ്പുണ്ണി ശശി എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം രജീഷ് രാമനും ചിത്രസംയോജനം അഭിലാഷ് ബാലചന്ദ്രനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ദേവി എന്റര്‍ടൈന്റ്മെന്റ്‌സിന്റെ ബാനറില്‍ ആര്‍ ബാലാജി വെങ്കിടേഷ് ആണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..