ലണ്ടൻ > ബ്രിട്ടീഷ് സംഗീതജ്ഞൻ മോണ്ടി നോർമൻ (94) അന്തരിച്ചു. അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മരണ വാർത്ത അറിയിച്ചത്. ലോക പ്രശസ്തമായ ജെയിംസ് ബോണ്ട് തീം മ്യൂസിക്ക് അദ്ദേഹമാണ് ഒരുക്കിയത്. 1928ൽ കിഴക്കേ ലണ്ടനിൽ ഒരു ജൂത കുടുംബത്തിലാണ് ജനിച്ചത്. വലിയ ബാൻഡുകളിൽഗായകനായാണ് അദ്ദേഹം തന്റെ സംഗീത ജീവിതം ആരംഭിച്ചത്. പിന്നീട് 'സോംഗ്ബുക്ക്', 'പോപ്പി ആൻഡ് മേക്ക് മി ആൻ ഓഫർ' എന്നിവയുൾപ്പെടെയുള്ള സിനിമകൾക്കും ക്ലിഫ് റിച്ചാർഡിനെപ്പോലുള്ള പോപ്പ് താരങ്ങൾക്കുമായി ഗാനങ്ങൾ ഒരുക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..